ജീവിതത്തിന്‍ പാത പിന്നെയും നീളുന്നു,
പിടിച്ചു നടന്ന കൈവരികള്‍ തകര്‍ത്തെറിഞ്ഞും
ഞാന്‍ എന്‍ യാത്ര തുടരുന്നു..
പിന്നിട്ട വഴികള്‍ ശരിയോ,
ശരിയെന്ന തോന്നല്‍ മാത്രമോ?
അറിയില്ല..
എങ്കിലും, തിരിച്ചറിവിന്‍ ഒരു വഴി ഞാന്‍ തേടവേ..
പഴക്കം ചെന്ന കൈവരികള്‍മാത്രമാണെനിക്കു താങ്ങു..
താങ്ങും തണലുമില്ലത്ത പുതുവഴികള്‍പരിചയിക്കാനുണ്ടെനിക്ക്..
പലതും പിരിയുന്നു,
ചിലതു തിരികെ ചേരുന്നു.
എന്നിട്ടെല്ലാം ദൂരേക്കു നീളുന്നു..
പുതുകൈവരികള്‍ എന്നെത്താങ്ങി നിര്‍ത്തവെ,
അറിയണം ഞാന്‍..
ഒന്നുമൊന്നും ശാശ്വതമല്ലെന്ന്..
എങ്കിലും
പിച്ചവെപ്പിക്കാനും
പിടിച്ചു നടക്കാനും
ഇന്നുമെനിക്കു കൈവരികള്‍ വേണം.....
താങ്ങായ്.............
Subscribe to:
Post Comments (Atom)
No comments:
Post a Comment