Saturday, October 17, 2009

മുത്തശ്ശന്‍

പല്ലുകൊഴിഞ്ഞാ കുഞ്ഞിമോണകാട്ടിയെന്‍
മുത്തശ്ശന്‍ ചിരിക്കുമ്പോള്‍,
ബാല്യത്തിന്‍ നിഷ്കളങ്കതയാണു ഞാന്‍ കണ്ടതു..
ചീഞ്ഞ രാഷ്ട്രീയവും,തകര്‍ന്ന സംബദ്ഘടനയും
മുതശ്ശനിന്നു വിഷയമാവില്ല.
തിമിര്‍ത്തു പെയ്യും മഴയും,
പുലിശ്ശേരിയൊഴിച്ച കുത്തരിചോറും
മുത്തശ്ശനിഷ്ട വിഭവങ്ങളാകവെ;
ഞാനറിയുന്നു,
ഇനിയും പിറക്കുവാനായിട്ടാണെങ്കിലും
എന്‍ മുത്തശ്ശനീ ബാല്യം വെടിയും...
കാലമതിന്‍ യാത്ര തുടരവേ,
ഒരുനാലെന്നച്ഛനും,
ബാല്യകാലസുഹൃത്തായി ഞാന്‍ വേണം.
വീണ്ടുമൊരിക്കല്‍,
എനിക്കുമൊരു ബാല്യം വരും..
ഒടുവില്‍ മരണവും..... .

No comments:

Post a Comment