Saturday, October 17, 2009

മഴ

വീണ്ടും മഴ പെയ്തു തുടങ്ങി..
അതിണ്റ്റെ തണുപ്പെണ്റ്റെ മനസ്സിലും..
മണ്ണില്‍ വീണു നിറയുന്നോരോ തുള്ളിക്കും,
മനസ്സില്‍ നീറുന്നോരോ മുറിവിനും ഒരേ മണമാണു..
ഒരു പുതുമഴയുടെ ഗന്ധം..

അറിയാതെ ചോദിച്ചു പോയി ഞാന്‍,
ഈ മഴതന്നെയോ
എല്ലാം തകര്‍ത്തെറിഞ്ഞ പേമാരിയായ്‌ ഓുപാടുയിരുകള്‍ കവര്‍ന്നെടുത്തതും,
ഒരുപാടോര്‍മ്മകള്‍ മായിച്ചു കളഞ്ഞതും??

മുറ്റത്തു പെയ്തു നിറഞ്ഞ തുള്ളികളില്‍ഒരുത്തരം ഞാന്‍ കണ്ടില്ല..
എന്‍ മുഖം നനച്ചൊരാ തുള്ളികളുംഉത്തരം തന്നില്ലാ..

മഴ വീണ്ടും പെയ്തു, അതിനു പക്ഷെ മരണത്തിണ്റ്റെ തണുപ്പു തന്നെയായിരുന്നു

No comments:

Post a Comment