യാത്രയിവിടെ തുടങ്ങുന്നു..
പിച്ചവച്ചൊരീ മണ്ണില്‍നിന്നും,
പോകണമിനിയുമേറെ ദൂരം..
കൊടിയ വേനലും,കഠിനവര്‍ഷവുംതടയുവാനെത്തിടും..
പതറാതെ,തലരാതെ പോകണം വീണ്ടും..
ഈ യാത്രയില്‍ നീയേകനല്ല,
ഈ ദിശയില്‍,ഇതേ പാതയി
ല്‍കൂടെ നടക്കാന്‍ യാത്രികരേറെ..
എങ്കിലും സഖേ,
നിണ്റ്റെ പാതയില്‍,
പൊള്ളുന്ന മരുവില്‍,
ചതിക്കുഴികളില്‍,നീ ഏകനാണു..
കാലിടറാതെ മുന്നേറണം..
"നിന്‍ വിജയം നിണ്റ്റേതുമാത്രമാവട്ടെ"
Subscribe to:
Post Comments (Atom)
No comments:
Post a Comment