"നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് മഴ കൊണ്ടു നടക്കരുതെന്നു??എങ്ങനാ അനുസരണ എന്നു പറഞ്ഞത് അടുത്തൂടെ പോയലല്ലെ"
ഒരു ചാറ്റല്‍ മഴ കൊണ്ടു വന്നാല്‍ പോലും കണ്ണുപൊട്ടണ ചീത്ത പറയും അച്ഛന്‍.ഇന്നെന്തു പറ്റിയോ ആവോ.ഈ വേനല്‍ക്കാലത്ത്,അതും ഇത്ര നല്ല വൈകുന്നേരം,നാശം പിടിക്കാനായിട്ട് ഈ ഒടുക്കത്തെ മഴ പെയ്യും എന്നു ആരു കണ്ടു.
"എടാ പുറത്ത് പോകുമ്പോ കുടയെടുത്തൂടെ?അതെങ്ങനാ എണ്റ്റെ വാക്കിനു പണ്ടേ വിലയില്ലല്ലോ. ഇന്നു മഴ പെയ്യാന്‍ ചാന്‍സ് ഉണ്ടെന്നു ഞാന്‍ രാവിലെ പറഞ്ഞതല്ലേ"
ഉപദേശിക്കാന്‍ എണ്റ്റെ 'പ്രിയപ്പെട്ട' സോദരന്‍ കഴിഞ്ഞേ വേറേ ആളുള്ളൂ.ശരീര വലുപ്പം കൊണ്ടും,പ്രായത്തിണ്റ്റെ മൂപ്പുകൊണ്ടും എണ്റ്റെ വായീന്നു ഒന്നും കേള്‍ക്കാതെ രക്ഷപ്പെടണു.മൂപ്പരറിയാതെ ഈ ഭൂമീലൊന്നും നടക്കില്ലാന്നാ മൂപ്പറ്‍ടെ പക്ഷം.
"അയ്യേ,ഇതിനാണോ എട്ടാ ഈ നനഞ്ഞ കോഴീന്നു പറയണെ??"
കൈയകലത്തുനിന്നു മാറിനിന്നിട്ടാ അവളതു പറഞ്ഞതു.അല്ലേ പെങ്ങളാണെന്നു നോക്കൂല്ലാരുന്നു ഞാന്‍.മനുഷ്യന്‍ ഇവിടെ നനഞ്ഞു കുതിറ്‍ന്ന് ഐസ് പോലെ ആയിട്ടാ കേറിവരണെ,എല്ലാവറ്‍ക്കും ഡയലോഗ് നു ഒരു കുറവുമില്ല. ഏതു നേരംകെട്ട നേരത്താണോ കളിക്കാന്‍ പോകാന്‍ തോന്നിയേ??
"ഇന്നാടാ ഈ കാപ്പി കുടിക്ക്.ചുക്കിട്ടിട്ടുണ്ട്,ഇല്ലേ ചിലപ്പൊ ജലദോഷം വരും.. നശിച്ച ഈ മഴ,എണ്റ്റെ കുട്ടിയെ നനക്കാനായിട്ട് വന്നേക്കണു. ഇതിനു രാത്രീലെങ്ങാന്‍ പെയ്തുടേ?"
തലതോറ്‍ത്തിതന്നുകൊണ്ടാണു അമ്മയിതു പറഞ്ഞത്.
ഒരമ്മയ്ക്കു മാത്രമേ അങ്ങിനെ പറയാന്‍ കഴിയൂ,മക്കള്‍ടെ മനസ്സിലൂടെ സഞ്ചരിക്കാന്‍ കഴിയൂ.. അതേ "അമ്മ" എന്ന വാക്കിനു ഒരുപാട് അര്‍ഥങ്ങളുണ്ട്..ഈ ഭൂമിമലയാളത്തിലെ സന്തതികളായ സന്തതികളെല്ലാം അമ്മ എന്ന കുടക്കീഴിലാണു,എന്നും.....
അവലംബം: ഒരു എസ്.എം. എസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment