Friday, November 6, 2009

ഓര്‍മ്മയ്ക്കായ്‌

ഇനിയുമെത്ര നാളുകള്‍ ഈ കലാലയത്തില്‍ ബാക്കിയുണ്ടെന്നറിയില്ല...പിറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാടൊരുപാടു മനോഹരമായ ഓറ്‍മ്മകള്‍ മനസ്സിലേക്കോടിയെത്തുന്നു.. കഴിഞ്ഞുപോയ മൂന്നു വറ്‍ഷങ്ങള്‍ക്കപ്പുറത്ത്‌ മറന്നു തുടങ്ങിയ ചില മുഖങ്ങള്‍.പലതും പൊടിതട്ടിയെടുത്തപ്പോള്‍ അവളേയും ഓറ്‍ത്തു..
പ്രായത്തിണ്റ്റെ പക്വതയില്ലായ്മ തോന്നിച്ചൊരു കൌതുകം.പക്ഷേ അതെനിക്കു നഷ്ടപ്പെറ്റുത്തിയത്‌ ഒരു സൌഹൃദമായിരുന്നു.. അന്നുമിന്നുമെന്നും ഞാന്‍ കാരണം അവള്‍ മാത്രമേ കരഞ്ഞിട്ടുണ്ടാവൂ.അതിനു മാത്രം പ്രായശ്ചിത്തം ചെയ്യാനെനിക്കു കഴിഞ്ഞില്ല..
പണ്ടെന്നോ ഒരിക്കല്‍ അവളുടെ കയ്യില്‍നിന്നും അഴിച്ചുവാങ്ങിയ ഫ്രണ്ട്‌ഷിപ്പ്‌ ബാണ്റ്റ്‌ ഇന്നും കളയാതെ സൂക്ഷിച്ചത്‌ ആ പ്രണയത്തിണ്റ്റെ ഓര്‍മ്മക്കായോ?? അതോ സൌഹൃദത്തിണ്റ്റെ ഓര്‍മ്മക്കോ?? അറിയില്ല...ഇന്നും എനിക്കുത്തരമില്ല....

Saturday, October 24, 2009

അമ്മ

"നിന്നോട്‌ എത്ര തവണ പറഞ്ഞിട്ടുണ്ട്‌ മഴ കൊണ്ടു നടക്കരുതെന്നു??എങ്ങനാ അനുസരണ എന്നു പറഞ്ഞത്‌ അടുത്തൂടെ പോയലല്ലെ"
ഒരു ചാറ്റല്‍ മഴ കൊണ്ടു വന്നാല്‍ പോലും കണ്ണുപൊട്ടണ ചീത്ത പറയും അച്ഛന്‍.ഇന്നെന്തു പറ്റിയോ ആവോ.ഈ വേനല്‍ക്കാലത്ത്‌,അതും ഇത്ര നല്ല വൈകുന്നേരം,നാശം പിടിക്കാനായിട്ട്‌ ഈ ഒടുക്കത്തെ മഴ പെയ്യും എന്നു ആരു കണ്ടു.

"എടാ പുറത്ത്‌ പോകുമ്പോ കുടയെടുത്തൂടെ?അതെങ്ങനാ എണ്റ്റെ വാക്കിനു പണ്ടേ വിലയില്ലല്ലോ. ഇന്നു മഴ പെയ്യാന്‍ ചാന്‍സ്‌ ഉണ്ടെന്നു ഞാന്‍ രാവിലെ പറഞ്ഞതല്ലേ"
ഉപദേശിക്കാന്‍ എണ്റ്റെ 'പ്രിയപ്പെട്ട' സോദരന്‍ കഴിഞ്ഞേ വേറേ ആളുള്ളൂ.ശരീര വലുപ്പം കൊണ്ടും,പ്രായത്തിണ്റ്റെ മൂപ്പുകൊണ്ടും എണ്റ്റെ വായീന്നു ഒന്നും കേള്‍ക്കാതെ രക്ഷപ്പെടണു.മൂപ്പരറിയാതെ ഈ ഭൂമീലൊന്നും നടക്കില്ലാന്നാ മൂപ്പറ്‍ടെ പക്ഷം.

"അയ്യേ,ഇതിനാണോ എട്ടാ ഈ നനഞ്ഞ കോഴീന്നു പറയണെ??"
കൈയകലത്തുനിന്നു മാറിനിന്നിട്ടാ അവളതു പറഞ്ഞതു.അല്ലേ പെങ്ങളാണെന്നു നോക്കൂല്ലാരുന്നു ഞാന്‍.മനുഷ്യന്‍ ഇവിടെ നനഞ്ഞു കുതിറ്‍ന്ന് ഐസ്‌ പോലെ ആയിട്ടാ കേറിവരണെ,എല്ലാവറ്‍ക്കും ഡയലോഗ്‌ നു ഒരു കുറവുമില്ല. ഏതു നേരംകെട്ട നേരത്താണോ കളിക്കാന്‍ പോകാന്‍ തോന്നിയേ??

"ഇന്നാടാ ഈ കാപ്പി കുടിക്ക്‌.ചുക്കിട്ടിട്ടുണ്ട്‌,ഇല്ലേ ചിലപ്പൊ ജലദോഷം വരും.. നശിച്ച ഈ മഴ,എണ്റ്റെ കുട്ടിയെ നനക്കാനായിട്ട്‌ വന്നേക്കണു. ഇതിനു രാത്രീലെങ്ങാന്‍ പെയ്തുടേ?"
തലതോറ്‍ത്തിതന്നുകൊണ്ടാണു അമ്മയിതു പറഞ്ഞത്‌.

ഒരമ്മയ്ക്കു മാത്രമേ അങ്ങിനെ പറയാന്‍ കഴിയൂ,മക്കള്‍ടെ മനസ്സിലൂടെ സഞ്ചരിക്കാന്‍ കഴിയൂ.. അതേ "അമ്മ" എന്ന വാക്കിനു ഒരുപാട്‌ അര്‍ഥങ്ങളുണ്ട്‌..ഈ ഭൂമിമലയാളത്തിലെ സന്തതികളായ സന്തതികളെല്ലാം അമ്മ എന്ന കുടക്കീഴിലാണു,എന്നും.....


അവലംബം: ഒരു എസ്‌.എം. എസ്‌

Sunday, October 18, 2009

ഞാന്‍ രണ്ട്‌ പനിനീറ്‍പ്പൂക്കളെ കണ്ടു..
ഒന്നിനു ഇന്നലെയുടെ സുഗന്ധമുണ്ടായിരുന്നു,മറ്റൊന്നിനു ഇന്നിണ്റ്റെ സൌകുമാര്യവും..
രണ്ടും എനിക്കു കൈയെത്തും ദൂരത്തായിരുന്നു,എന്നിട്ടും പൊട്ടിക്കാന്‍ ഞാന്‍ മടിച്ചു.

പനിനീര്‍പ്പൂവിണ്റ്റേതെങ്കിലും മുള്ളുകള്‍ എന്നും വേദനയാണു തരുന്നത്‌........

Saturday, October 17, 2009

കൈവരികള്‍

ജീവിതത്തിന്‍ പാത പിന്നെയും നീളുന്നു,
പിടിച്ചു നടന്ന കൈവരികള്‍ തകര്‍ത്തെറിഞ്ഞും
ഞാന്‍ എന്‍ യാത്ര തുടരുന്നു..
പിന്നിട്ട വഴികള്‍ ശരിയോ,
ശരിയെന്ന തോന്നല്‍ മാത്രമോ?
അറിയില്ല..

എങ്കിലും, തിരിച്ചറിവിന്‍ ഒരു വഴി ഞാന്‍ തേടവേ..
പഴക്കം ചെന്ന കൈവരികള്‍മാത്രമാണെനിക്കു താങ്ങു..
താങ്ങും തണലുമില്ലത്ത പുതുവഴികള്‍പരിചയിക്കാനുണ്ടെനിക്ക്‌..
പലതും പിരിയുന്നു,
ചിലതു തിരികെ ചേരുന്നു.
എന്നിട്ടെല്ലാം ദൂരേക്കു നീളുന്നു..

പുതുകൈവരികള്‍ എന്നെത്താങ്ങി നിര്‍ത്തവെ,
അറിയണം ഞാന്‍..
ഒന്നുമൊന്നും ശാശ്വതമല്ലെന്ന്..

എങ്കിലും
പിച്ചവെപ്പിക്കാനും
പിടിച്ചു നടക്കാനും
ഇന്നുമെനിക്കു കൈവരികള്‍ വേണം.....
താങ്ങായ്‌.............

മഴ

വീണ്ടും മഴ പെയ്തു തുടങ്ങി..
അതിണ്റ്റെ തണുപ്പെണ്റ്റെ മനസ്സിലും..
മണ്ണില്‍ വീണു നിറയുന്നോരോ തുള്ളിക്കും,
മനസ്സില്‍ നീറുന്നോരോ മുറിവിനും ഒരേ മണമാണു..
ഒരു പുതുമഴയുടെ ഗന്ധം..

അറിയാതെ ചോദിച്ചു പോയി ഞാന്‍,
ഈ മഴതന്നെയോ
എല്ലാം തകര്‍ത്തെറിഞ്ഞ പേമാരിയായ്‌ ഓുപാടുയിരുകള്‍ കവര്‍ന്നെടുത്തതും,
ഒരുപാടോര്‍മ്മകള്‍ മായിച്ചു കളഞ്ഞതും??

മുറ്റത്തു പെയ്തു നിറഞ്ഞ തുള്ളികളില്‍ഒരുത്തരം ഞാന്‍ കണ്ടില്ല..
എന്‍ മുഖം നനച്ചൊരാ തുള്ളികളുംഉത്തരം തന്നില്ലാ..

മഴ വീണ്ടും പെയ്തു, അതിനു പക്ഷെ മരണത്തിണ്റ്റെ തണുപ്പു തന്നെയായിരുന്നു

യാത്ര

യാത്രയിവിടെ തുടങ്ങുന്നു..
പിച്ചവച്ചൊരീ മണ്ണില്‍നിന്നും,
പോകണമിനിയുമേറെ ദൂരം..
കൊടിയ വേനലും,കഠിനവര്‍ഷവുംതടയുവാനെത്തിടും..
പതറാതെ,തലരാതെ പോകണം വീണ്ടും..
ഈ യാത്രയില്‍ നീയേകനല്ല,
ഈ ദിശയില്‍,ഇതേ പാതയി
ല്‍കൂടെ നടക്കാന്‍ യാത്രികരേറെ..
എങ്കിലും സഖേ,
നിണ്റ്റെ പാതയില്‍,
പൊള്ളുന്ന മരുവില്‍,
ചതിക്കുഴികളില്‍,നീ ഏകനാണു..
കാലിടറാതെ മുന്നേറണം..

"നിന്‍ വിജയം നിണ്റ്റേതുമാത്രമാവട്ടെ"

മുത്തശ്ശന്‍

പല്ലുകൊഴിഞ്ഞാ കുഞ്ഞിമോണകാട്ടിയെന്‍
മുത്തശ്ശന്‍ ചിരിക്കുമ്പോള്‍,
ബാല്യത്തിന്‍ നിഷ്കളങ്കതയാണു ഞാന്‍ കണ്ടതു..
ചീഞ്ഞ രാഷ്ട്രീയവും,തകര്‍ന്ന സംബദ്ഘടനയും
മുതശ്ശനിന്നു വിഷയമാവില്ല.
തിമിര്‍ത്തു പെയ്യും മഴയും,
പുലിശ്ശേരിയൊഴിച്ച കുത്തരിചോറും
മുത്തശ്ശനിഷ്ട വിഭവങ്ങളാകവെ;
ഞാനറിയുന്നു,
ഇനിയും പിറക്കുവാനായിട്ടാണെങ്കിലും
എന്‍ മുത്തശ്ശനീ ബാല്യം വെടിയും...
കാലമതിന്‍ യാത്ര തുടരവേ,
ഒരുനാലെന്നച്ഛനും,
ബാല്യകാലസുഹൃത്തായി ഞാന്‍ വേണം.
വീണ്ടുമൊരിക്കല്‍,
എനിക്കുമൊരു ബാല്യം വരും..
ഒടുവില്‍ മരണവും..... .
'സ്വന്തം' എന്ന പദം കൊണ്ടു കാലം
ജീവിതത്തെ ലോകത്തോടു ബന്ധിച്ചു..
'സ്നേഹം' എന്ന പദം കൊണ്ടു
ജീവിതം ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ത്തു വച്ചു.
എങ്കിലും..
ഹൃദയം,ജീവിതം,ലോകം, പിന്നെ കാലവും
'ഞാന്‍' എന്ന ചാപല്യത്തിന്‍ കീഴിലായി..
ഇനിയെന്‍ ജന്‍മം കാലകവാടം കടന്നാല്
‍'ഞാന്‍' സ്നേഹത്തിണ്റ്റെ സ്വന്തമായെങ്കില്‍...

Friday, October 16, 2009

പ്രണയം

പ്രണയം,
സ്വപ്നങ്ങല്‍ കൊന്ദു തുന്നിയ
നൂലില്‍കെട്ടിയ പട്ടം പോലെ..
പനിനീര്‍പൂവില്‍ പ്രഭാതം കാത്തുകിടക്കുംമഞ്ഞുതുള്ളിപോലെ..
അതെന്നെ കല്‍പിതകധയിലെരാജകുമാരനാക്കി..
വെറും വെല്ലിത്തിരയിലെ ധീരനായകനാക്കി..
എണ്റ്റെ പ്രണയം,
അതിണ്റ്റെ ഒടുക്കവുംഎണ്റ്റെ മരണവും ഒന്നാണു...
എന്തെന്നാല്‍,
എണ്റ്റെ പ്രണയം എന്നോടു തന്നെയായിരുന്നു,എന്നോടു മാത്രം............