Friday, November 6, 2009

ഓര്‍മ്മയ്ക്കായ്‌

ഇനിയുമെത്ര നാളുകള്‍ ഈ കലാലയത്തില്‍ ബാക്കിയുണ്ടെന്നറിയില്ല...പിറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാടൊരുപാടു മനോഹരമായ ഓറ്‍മ്മകള്‍ മനസ്സിലേക്കോടിയെത്തുന്നു.. കഴിഞ്ഞുപോയ മൂന്നു വറ്‍ഷങ്ങള്‍ക്കപ്പുറത്ത്‌ മറന്നു തുടങ്ങിയ ചില മുഖങ്ങള്‍.പലതും പൊടിതട്ടിയെടുത്തപ്പോള്‍ അവളേയും ഓറ്‍ത്തു..
പ്രായത്തിണ്റ്റെ പക്വതയില്ലായ്മ തോന്നിച്ചൊരു കൌതുകം.പക്ഷേ അതെനിക്കു നഷ്ടപ്പെറ്റുത്തിയത്‌ ഒരു സൌഹൃദമായിരുന്നു.. അന്നുമിന്നുമെന്നും ഞാന്‍ കാരണം അവള്‍ മാത്രമേ കരഞ്ഞിട്ടുണ്ടാവൂ.അതിനു മാത്രം പ്രായശ്ചിത്തം ചെയ്യാനെനിക്കു കഴിഞ്ഞില്ല..
പണ്ടെന്നോ ഒരിക്കല്‍ അവളുടെ കയ്യില്‍നിന്നും അഴിച്ചുവാങ്ങിയ ഫ്രണ്ട്‌ഷിപ്പ്‌ ബാണ്റ്റ്‌ ഇന്നും കളയാതെ സൂക്ഷിച്ചത്‌ ആ പ്രണയത്തിണ്റ്റെ ഓര്‍മ്മക്കായോ?? അതോ സൌഹൃദത്തിണ്റ്റെ ഓര്‍മ്മക്കോ?? അറിയില്ല...ഇന്നും എനിക്കുത്തരമില്ല....

1 comment:

  1. അന്നുമിന്നുമെന്നും ഞാന്‍ കാരണം അവള്‍ മാത്രമേ കരഞ്ഞിട്ടുണ്ടാവൂ.അതിനു മാത്രം പ്രായശ്ചിത്തം ചെയ്യാനെനിക്കു കഴിഞ്ഞില്ല

    ഇതിൽ ഒരു പ്രായശ്ചിത്തം കാണുന്നുണ്ട്‌...ആശംസകൾ

    ReplyDelete