Sunday, May 23, 2010

അനുബന്ധം:പറയാതെ പോയ ചിലത്‌

പറയാതെ പലവട്ടം പറഞ്ഞിട്ടുണ്ട്‌... എങ്കിലും പിരിയുന്നതിനു മുന്നേ ഒരിക്കല്‍ നേരില്‍ പറയണം, കണ്ടനാള്‍ മുതല്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന്..സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന്...

Saturday, May 1, 2010

തിരിച്ചറിവ്‌

കാലം കടന്നു പോകുംതോറും നാം നമ്മെതന്നെ കൂടുതല്‍ മനസ്സിലാക്കുന്നു.ഞാന്‍ എന്നെ കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്‌,ഓരോ നിമിഷവും.. എന്നിട്ടും ഞാനെന്തേ മാറാന്‍ മടിക്കുന്നു???
ഇന്നും ആ പഴയ 16 വയസ്സുകാരനില്‍ നിന്നും കുടുതലൊന്നും ഞാന്‍ വളറ്‍ന്നിട്ടില്ല.ആ തിരിച്ചറിവെന്നെ വേദനിപ്പിക്കുന്നുണ്ട്‌ ഒരുപാടു...

Friday, April 23, 2010

പറയാതെ പോയ ചിലത്‌..

വീണ്ടും ഒരു കോളേജ്‌ ഡേ...
3 വര്‍ഷങ്ങള്‍ക്കുപുറകില്‍ ഒരു ജനുവരി 23 ലേക്ക്‌ മനസ്സൊന്നു സഞ്ചരിച്ചു. "love at first sight" എന്ന പ്രയോഗത്തിലും എന്തോ അര്‍ഥമുണ്ടെന്ന്‌ അന്നാണു ആദ്യമായി തോന്നിയത്‌. കണ്ടനാള്‍ മുതല്‍ സ്വന്തമാക്കണമെന്നു വാശി വേറൊരു പെണ്‍കുട്ടിയോടും തോന്നിയിട്ടില്ല.4 മാസത്തെ 'തീവ്രപരിശ്രമം', ഒടുവില്‍ ഒര്‍കുട്ട്‌ ണ്റ്റെയും മെസ്സെഞ്ചെറിണ്റ്റെയുമൊക്കെ സഹായത്തൊടെ അവളുടെ മൊബൈല്‍ നമ്പറിണ്റ്റെ രൂപത്തില്‍ എണ്റ്റെ മൊബൈലിലെത്തിയപ്പൊള്‍, ഇത്തിരി അഹങ്കാരം തോന്നാതിരുന്നില്ല..
പ്രണയമായിരുന്നു മനസ്സില്‍,എങ്കിലും സൌഹൃദത്തിണ്റ്റെ കനത്ത മുഖം മൂടി അണിയാതിരിക്കാന്‍ എനിക്കെന്തോ കഴിഞ്ഞില്ല. ചില ചെറിയ പോറലുകളോടെയാണെങ്കിലും ഇന്നും അതെന്നിലുണ്ട്‌, കനം ഒട്ടും കുറയാതെ തന്നെ.
മനപ്പൂര്‍വ്വമായിരുന്നു, അവളെ പ്രണയത്തിണ്റ്റെ വഴിയില്‍ നിന്നു ഞാന്‍ അടര്‍ത്തിമാറ്റിയത്‌.
എണ്റ്റെ പ്രണയമെന്നും എന്നോടു തന്നെയായിരുന്നു എന്ന തിരിച്ചറിവോ? അവളെനിക്കു സുഹൃത്തെന്ന നിലയില്‍ നല്‍കിയ വിശ്വാസമോ? ആത്മാര്‍ഥമായി അവളെ പ്രണയിക്കുന്ന മറ്റൊരാള്‍ ഉണ്ടെന്നയറിവോ? ഇതിലേതാണെന്നെ അതിനു പ്രേരിപ്പിച്ചതെന്നെനിക്കറിയില്ല...
ഒരിക്കല്‍പ്പോലും അവളുടെ മുന്നില്‍ മനസ്സുതുറക്കാനെനിക്കു കഴിഞ്ഞിട്ടില്ല. ഇനിയങ്ങോട്ടുള്ള കുറച്ചു ദിവസങ്ങള്‍ കൊണ്ടു അതിനു കഴിയുമെന്നും തോന്നുന്നില്ല. "ചില കാര്യങ്ങള്‍, അവ പറയാതിരിക്കുന്നതും ഒരു സുഖമുള്ള വേദനയാണ്‌"

Friday, November 6, 2009

ഓര്‍മ്മയ്ക്കായ്‌

ഇനിയുമെത്ര നാളുകള്‍ ഈ കലാലയത്തില്‍ ബാക്കിയുണ്ടെന്നറിയില്ല...പിറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാടൊരുപാടു മനോഹരമായ ഓറ്‍മ്മകള്‍ മനസ്സിലേക്കോടിയെത്തുന്നു.. കഴിഞ്ഞുപോയ മൂന്നു വറ്‍ഷങ്ങള്‍ക്കപ്പുറത്ത്‌ മറന്നു തുടങ്ങിയ ചില മുഖങ്ങള്‍.പലതും പൊടിതട്ടിയെടുത്തപ്പോള്‍ അവളേയും ഓറ്‍ത്തു..
പ്രായത്തിണ്റ്റെ പക്വതയില്ലായ്മ തോന്നിച്ചൊരു കൌതുകം.പക്ഷേ അതെനിക്കു നഷ്ടപ്പെറ്റുത്തിയത്‌ ഒരു സൌഹൃദമായിരുന്നു.. അന്നുമിന്നുമെന്നും ഞാന്‍ കാരണം അവള്‍ മാത്രമേ കരഞ്ഞിട്ടുണ്ടാവൂ.അതിനു മാത്രം പ്രായശ്ചിത്തം ചെയ്യാനെനിക്കു കഴിഞ്ഞില്ല..
പണ്ടെന്നോ ഒരിക്കല്‍ അവളുടെ കയ്യില്‍നിന്നും അഴിച്ചുവാങ്ങിയ ഫ്രണ്ട്‌ഷിപ്പ്‌ ബാണ്റ്റ്‌ ഇന്നും കളയാതെ സൂക്ഷിച്ചത്‌ ആ പ്രണയത്തിണ്റ്റെ ഓര്‍മ്മക്കായോ?? അതോ സൌഹൃദത്തിണ്റ്റെ ഓര്‍മ്മക്കോ?? അറിയില്ല...ഇന്നും എനിക്കുത്തരമില്ല....